10:56am 27 November 2026
NEWS
കണ്ണൂരിൽ വ്യാജ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി; നടപടി ഓപ്പറേഷൻ സൗന്ദര്യയുടെ ഭാ​ഗമായി
27/11/2026  09:02 AM IST
nila
കണ്ണൂരിൽ വ്യാജ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി; നടപടി ഓപ്പറേഷൻ സൗന്ദര്യയുടെ ഭാ​ഗമായി

 

കണ്ണൂർ: വിപണിയിൽ വിൽപ്പനയ്ക്കായി എത്തിച്ച വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പിടികൂടി ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ്. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലിപ്സ്റ്റിക്കുകളും ലിപ് ബാമുകളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ശേഖരം കണ്ടെത്തിയത്. ഏകദേശം 65,000 രൂപ വിലവരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

നിർമാതാക്കളുടെ പേരോ നിയമപ്രകാരം പാക്കറ്റുകളിൽ രേഖപ്പെടുത്തേണ്ട നിർബന്ധിത വിവരങ്ങളോ ഉൽപ്പന്നങ്ങളിൽ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ ആകർഷകമായ പാക്കിങ്ങിലാണ് ഇവ വിപണിയിലെത്തിച്ചിരുന്നത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയയ്ക്കും. പരിശോധനാഫലം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img